top of page

ക്ഷേത്ര ഐതീഹ്യം ...
പണ്ട് ആറ്റിങ്ങലിലെ പതിനാലു വീടർ എന്നറിയപ്പെടുന്ന തറവാടുകളിൽപ്പെട്ട പുളിക്കൽ കുടുംബത്തിലെ ഒരു മുത്തശ്ശി ആറ്റിങ്ങൽ ആറ്റിൽ കുളിക്കാനായി ചെന്നപ്പോൾ ആറ്റിലൂടെ ഒരു കോമള ബാലൻ ഒഴുകി വരുന്നതു കണ്ടു.കുട്ടിയെ കരക്കടുപ്പിച്ചു തറവാട്ടിലേക്ക് കൊണ്ടു വന്നു.ഈറൻ മാറാൻ അകതുപോയിട്ടു തിരിച്ചു വരുമ്പോഴേക്കും കുഞ്ഞിനെ കാണ്മാനില്ല.കുടുംബതിൽനിന്നിറങ്ങിയ ആ ബാലൻ നേരേ പനവേലിപ്പറമ്പിൽ ചെന്നു.അവിടെ കുടികൊള്ളുന്ന ഭൂതതാനോട് തനിക്കിരിക്കുവാൻ പറ്റിയൊരിടം നോക്കി വരുവാൻ പറഞ്ഞയച്ചു.കരിച്ചയിൽ പാടവരമ്പിലൂടെ കിഴക്കോട്ടു വന്നപ്പോൾ വിശാലവും, പ്രകൃതിരമണീയവുമായ ഒരു സ്ഥലം കണ്ടു മോഹിതനായി ഭൂതത്താൻ അവിടെ കുടിയിരുന്നു.സമയമേറെ കഴിഞ്ഞിട്ടും ഭൂതതാനെ കാണാതായപ്പോൾ ബാലന്റെ രൂപത്തിൽ വന്ന സാക്ഷാൽ ശ്രീ ഇണ്ടിളയപ്പൻ അന്വഷിചിറങ്ങി.ഒരു കരിനായ പനവേലിപറമ്പുമുതൽ ഭഗവാനെ അനുഗമിക്കുന്നുണ്ടായിരുന്നു. താനിരിക്കേണ്ടിടത്ത് കയറിയിരിക്കുന്ന ഭൂതതാനെ കണ്ടു കോപിഷ്ടനായ ഭഗവാൻ പുറംകാലിൽ കോരി ഭൂതതാനെ ദൂരേക്കെറിയുകയും ചെയ്തൂ.ക്ഷേത്രത്തിനു മുൻപിലുള്ള ഭൂതത്താൻ കാവിൽ ഇന്നും ഭൂതത്താൻ വന്നു വീണതുപോലെ കിടപ്പുണ്ട്.ദേവൻ കുടികൊള്ളുന്ന സ്ഥലം ശ്രീ ഇണ്ടിളയപ്പൻ കോവിലായി അറിയപ്പെടാൻ തുടങ്ങി.ഭഗവാൻ ശ്രീ ഇണ്ടിളയപ്പന്റെ യാത്രയുടെ ഓർമ്മക്കായി എല്ലാ വർഷവും ധർമ്മരക്ഷകന്റെ ആദിമുലസ്ഥാനത്തേക്ക് തിരിച്ചെഴുന്നള്ളാറുണ്ട്.ഒപ്പം കരിനായയും അനുഗമിയ്ക്കാറുണ്ട്.അതാണ് പ്രസിദ്ധമായ തിരു നായ് വെപ്പ് എഴുന്നള്ളത്തായി തീർന്നത്.കരക്കാരുടെ കാർഷിക ഉത്സവമാണ് നായ് വെപ്പ്.കേരളത്തിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഒരാചാരവും;ആഘോഷവുമാണ് നായ് വെപ്പ് മഹോത്സവം .
ABOUT US
bottom of page
